Today: 01 Jul 2025 GMT   Tell Your Friend
Advertisements
95 ന്റെ നിറവിലും വി അല്‍ഫോന്‍സാമ്മയുടെ ദീപ്ത സ്മരണയില്‍ മാത്യു ജോസഫ്
Photo #1 - India - Otta Nottathil - mathew_joseph_mundattuchundayil_st_alphonsa_muttathupadam
ചുങ്കപ്പാറ: വി. അല്‍ഫോന്‍സാമ്മയുടെ പിതൃസഹോദര പൗത്രനായ മാത്യു ജോസഫ് മുണ്ടാട്ടുചുണ്ടയില്‍ തന്റെ 95ആം വയസിലും അന്നകുട്ടിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.

തന്റെ മാതാവായ മുട്ടത്തുപാടത്തു ആണ്ടുമാലില്‍ പെണ്ണെത്തിയും ,അന്നക്കുട്ടിയും, ലക്ഷ്മികുട്ടിയും 1916 മുതല്‍ ഒന്നിച്ചായിരുന്നു ആര്‍പ്പൂക്കര തൊണ്ണംകുഴി ഗവണ്‍മെന്റ് സ്കൂളില്‍ പഠിച്ചിരുന്നത്.

പിന്നീട് പെണ്ണെത്തിയെ ഇടമറ്റം മുണ്ടാട്ടുചുണ്ടയില്‍ ഭവനത്തിലേക്ക് വിവാഹം ചെയ്തു അയച്ചു. അല്‍ഫോന്‍സാമ്മയുടെ സഭാവസ്ത്രസ്വീകരണ ദിനമായ 1930 മെയ് 19 നാണ് മാത്യു ജോസഫ് ജനിച്ചത്..

മീനച്ചിലാറിന്റെ ഇരുകരകളിലുമായി ഇടമറ്റത്തും ഭരണങ്ങാനത്തും സഹോദരിമാര്‍ വസിച്ചു. എല്ലാ ഞായറാഴ്ചകളിലും ഭരണങ്ങാനം പള്ളിയില്‍ വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അന്നക്കുട്ടിയെ മഠത്തില്‍ പോയി മാത്യുവും അമ്മയും സന്ദര്‍ശിച്ചിരുന്നു.അല്‍ഫോന്‍സാമ്മ മാത്യുവിനെ മടിയില്‍ ഇരുത്തി സുകൃതജപങ്ങള്‍ പഠിപ്പിച്ചിരുന്നു .ഇത് മാത്യുവിന്റെ ആത്മീയ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചു.

അല്‍ഫോന്‍സാമ്മയുടെ മരണശേഷം എല്ലാ വര്‍ഷവും ജൂലൈ 28 ആം തിയതി ഭരണങ്ങാനത്ത് കബറിടത്തില്‍ പോയി പ്രാത്ഥിക്കാറുണ്ട്.1986 ല്‍ അല്‍ഫോന്‍സാമ്മയുടെ നാമകരണത്തിനായി വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയത്തു എത്തിയപ്പോള്‍ അദ്ദേഹത്തെ നേരില്‍ കാണുന്നതിനുള്ള ഭാഗ്യവും മാത്യുവിന് ഉണ്ടായി.

അല്‍ഫോന്‍സാമ്മയില്‍ നിന്ന് ലഭിച്ച ചൈതന്യം നിരവധി ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മാത്യുവിന് പ്രചോദനമായി. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി രൂപതകളില്‍ മിഷന്‍ലീഗിന്റെ സ്ഥാപനത്തിനും നിര്‍മ്മലപുരം സെന്റ് . മേരിസ് പള്ളി, കരുവള്ളിക്കാട് കുരിശു മല ഇവയുടെ സ്ഥാപനത്തിനും നേതൃത്വം നല്‍കി .65 വര്‍ഷം സണ്‍ഡേ സണ്‍ഡേ സ്കൂള്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. മിഷന്‍ ലീഗ് സംഘടനയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ നിസ്തുല സേവനങ്ങള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപത പ്രഥമ മാര്‍ കാളാശേരി അവാര്‍ഡ് നല്‍കി ആദരിച്ചു.

95 ആം വയസ്സിലും സഭാ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്തു മാത്യു സാര്‍ തന്റെ പ്രേക്ഷിത പ്രവര്‍ത്തനം തുടരുന്നു.
- dated 28 Jul 2024


Comments:
Keywords: India - Otta Nottathil - mathew_joseph_mundattuchundayil_st_alphonsa_muttathupadam India - Otta Nottathil - mathew_joseph_mundattuchundayil_st_alphonsa_muttathupadam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
indian_woman_missing_in_US
വിവാഹത്തിന് യുഎസിലെത്തിയ ഇന്ത്യന്‍ യുവതിയെ കാണാനില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
p_j_joseph_84th_birthday_2025
പി.ജെ.ജോസഫ് ശതാഭിഷേക നിറവില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
us_issues_india_travel_advisory
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം Recent or Hot News
തുടര്‍ന്നു വായിക്കുക
pakistan_nominates_trump_for_nobel_peace_prize
ട്രംപിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണം: പാക്കിസ്ഥാന്‍
തുടര്‍ന്നു വായിക്കുക
may_day_message_indigo_flight_emergency_landing_bangaluru_june_20_2025
മെയ്ഡേ സന്ദേശം, ആശങ്ക ഉയര്‍ത്തി ഇന്‍ഡിഗോ വിമാനം; ഒടുവില്‍ സുരക്ഷിതമായി ഇറക്കി
തുടര്‍ന്നു വായിക്കുക
iran_to_allow_indian_rescue_flights
ഇന്ത്യക്കാര്‍ക്കു മാത്രം ഇറാന്‍ വ്യോമാതിര്‍ത്തി തുറക്കും
തുടര്‍ന്നു വായിക്കുക
funeral_devaprasad_student_perunad_June_20_2025
ജര്‍മനിയില്‍ മരിച്ച ദേവപ്രസാദിന്റെ സംസ്ക്കാരം നടത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us